ആയിഷ സുല്‍ത്താന മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി:  രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സാമൂഹിക പ്രവര്‍ത്തക ആയിഷ സുല്‍ത്താന മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. ലക്ഷ്ദ്വീപിലെത്തിയാല്‍ തന്നെ അവിടെ തടങ്കലിലാക്കാന്‍ നീക്കമുണ്ടാവുമെന്നും ഇത് തന്റെ സുരക്ഷയെ ബാധിക്കുമെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

താന്‍ ഒരിക്കലും രാജ്യത്തിനെതിരെ പ്രസ്താവന നടത്തിയിട്ടില്ലെന്നും ദ്വീപില്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രഫുല്‍ പട്ടേലിനെ വിമര്‍ശിക്കുകയാണ് ചെയ്തതെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി.
കേസില്‍ അറസ്റ്റുണ്ടാകുമെന്ന സൂചനയാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാന്‍ കാരണമെന്ന് പറയുന്നു. ആയിഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

spot_img

Related Articles

Latest news