റിയാദ് ഇന്ത്യൻസ്കൂൾ പൂർവ വിദ്യാർത്ഥിനി ഷെറിൻ കാനഡ സൗന്ദര്യ മത്സര ഫൈനൽ റൗണ്ടിൽ

ചേര്‍ത്തല സ്വദേശിനിയും റിയാദ് ഇന്ത്യൻ സ്കൂളിലെ പൂർവ്വ വിദ്യാര്ഥിനിയുമായിരുന്ന ബയോടെക് എഞ്ചിനീയർ ഷെറിൻ മുഹമ്മദ് ഷിബിൻ കാനഡയിലെ സൗന്ദര്യ മത്സരത്തില്‍ ഫൈനല്‍ റൗണ്ടിലെത്തി. വിവാഹിതരുടെവിഭാഗത്തില്‍ ആണ് പങ്കെടുക്കുന്നത്‌. വിവിധ പ്രവിശ്യകളില്‍ നിന്ന്‌ വിജയിച്ചെത്തിയ 20 പേരോടാണ്‌ ഷെറിന്‍ മത്സരിക്കുന്നത്‌. നോര്‍ത്ത്‌ യോര്‍ക്‌ പ്രവിശ്യയില്‍ നിന്ന്‌ മത്സരിച്ചാണ്‌ ഷെറിന്‍ ഫൈനല്‍ റൗണ്ടിലത്തിയത്‌. ഓഗസ്‌റ്റില്‍ ടോറോന്റോയിലാണ്‌ ഫൈനല്‍.

പ്രസവാനന്തരം സ്ത്രീകളിൽ ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ധം, കുഞ്ഞുങ്ങൾ ഉള്ള സ്ത്രീകൾ തൊഴിൽ രംഗത്ത് നേരിടുന്ന അവഗണനകൾ എന്നീ വിഷയങ്ങളില്‍ തയാറാക്കിയ പ്രബന്ധങ്ങളാണ് ഷെറിനെ ‌ ഫൈനലിലെത്തിച്ചത്. സൗന്ദര്യത്തിനൊപ്പം ബുദ്ധിയും കഴിവും പരീക്ഷിക്കുന്ന തരത്തിലാണ്‌ ഫൈനല്‍ മത്സരം.

ബയോടെക്‌നോളജിയിൽ എം.ടെക്കും ഹോസ്‌പിറ്റല്‍ അഡ്‌മിനിസ്‌ട്രേഷനില്‍ എം.ബി.എ യും ഉള്ള ഷെറിൻ ആറു വർഷം റിയാദ് കിംഗ് ഫൈസൽ റിസർച്ച് സെന്ററിൽ റിസർച്ച് വിഭാഗത്തിൽ ആയിരുന്നു. മോളിക്കുലര്‍ ബയോളജിയില്‍ ഇന്റര്‍നാഷണല്‍ പേപ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 2018 ലാണ് കാനഡയിലെ ടോറൊന്റോ സര്‍വകലാശാലയിലെത്തുന്നത്. മുപ്പത് വർഷം റിയാദിൽ ഒൻകോളജി സ്പെഷ്യലൈസ്ഡ് നേഴ്സ് ആയി സേവനമനുഷ്ഠിച്ചിരുന്ന സൂസൻ ബഷീറിന്റെയും മുന്‍ റോട്ടറി അസി. ഗവര്‍ണര്‍ ചേര്‍ത്തല നഗരസഭ നാലാം വാര്‍ഡില്‍ സ്‌റ്റാര്‍വ്യൂവില്‍ അബ്‌ദുള്‍ ബഷീറിന്റെയും മകളാണ്. സ്കൂൾ കാലത്ത് സ്പോർട്സിൽ ചാമ്പ്യൻ ആയിരുന്ന ഷെറിൻ നല്ല ഒരു ചിത്രകാരി കൂടിയാണ്. കാനഡയിൽ സെനോഫി ഫാര്‍മസ്യൂട്ടിക്കല്‍സ്‌ കമ്പനിയിലെ ബ്രാഞ്ച്‌ മാനേജരായ ഭർത്താവ് മുഹമ്മദ് ഷെബിനും രണ്ട്‌ മക്കള്‍ക്കുമൊപ്പം ടോറൊന്റോയിലാണ്‌ താമസം.

spot_img

Related Articles

Latest news