യുക്രൈന് സൗജന്യ ഇന്ധനം നൽകുമെന്ന് അസർബൈജാൻ

യുക്രൈന് ആവശ്യമായ ഇന്ധനം സൗജന്യ നൽകുമെന്ന് അസർബൈജാൻ. സംഘർഷ കാലയളവിൽ അഗ്നിശമന, ആംബുലൻസ് സേവനങ്ങൾക്ക് സ്റ്റേറ്റ് ഓയിൽ കമ്പനിയായ SOCAR സൗജന്യമായി ഇന്ധനം നൽകും. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്യുമെന്ന് അലിയേവ് അറിയിച്ചു.

യുക്രൈനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും അസറി പ്രസിഡന്റ് ഇൽഹാം അലിയേവും തമ്മിലുള്ള ഫോൺ കോളിനെ തുടർന്നാണ് നടപടി. റഷ്യൻ അധിനിവേശം അസറി നേതാവിനെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നു. കഴിഞ്ഞയാഴ്ച യുക്രൈനിലെ വിഘടനവാദി പ്രദേശങ്ങൾ അംഗീകരിച്ച ദിവസം പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സഖ്യത്തിനുള്ള കരാറിൽ അദ്ദേഹം ഒപ്പുവച്ചു.

എന്നാൽ റഷ്യയുടെ അധിനിവേശത്തെ അപലപിച്ച യൂറോപ്യൻ യൂണിയനുമായും തുർക്കിയുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. പുടിനുമായുള്ള കരാറിന്റെ പേരിലും യുക്രൈനിന് തന്റെ പിന്തുണ പരസ്യമായി പ്രകടിപ്പിക്കാത്തതിനും അലിയേവ് ആഭ്യന്തര വിമർശനം നേരിട്ടു.

spot_img

Related Articles

Latest news