മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന് എല്ലാവിധ ആശംസകളും നേര്‍ന്ന് മുതിര്‍ന്ന ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍. ട്വിറ്ററിലൂടെയാണ് അമിതാഭ് ബച്ചന്‍ മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ചത്. കയാണ്.
ബച്ചന്റെ സ്‌നേഹ സന്ദേശങ്ങള്‍ എന്നും വലിയൊരു അനുഗ്രഹമാണെന്നാണ് മോഹന്‍ലാല്‍ ബച്ചന് മറുപടി നല്‍കിയിരിക്കുന്നത്. അദ്ദേഹത്തോടുള്ള ബഹുമാനവും ആരാധനയും എന്നും തുടരുമെന്നും മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തു. ഇതിന് മുമ്പും മോഹന്‍ലാലും അമിതാഭ് ബച്ചനും ഇത്തരത്തില്‍ ട്വീറ്റിലൂടെ വിശേഷങ്ങളും, സന്ദേശങ്ങളും പങ്കുവെച്ചിട്ടുണ്ട്.
മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ പുസ്തകം വായിച്ച ശേഷം അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തിരുന്നു. അതിനും മോഹന്‍ലാല്‍ മറുപടി കൊടുത്തിരുന്നു.