ബദർ ഫുട്ബോൾ ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് 23 ലോഗോ പ്രകാശനവും ടൂർണമെന്റ് ഫിക്ച്ചർ ക്രമികരണവും പൂർത്തിയായി

ബദർ ഫുട്ബോൾ ക്ലബ്ബിന്റെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ കീഴിൽ ബദർ ഫുട്ബോൾ ക്ലബ്ബ് സംഘടിപ്പിക്കുന്ന BFC champions CUP 23 അടുത്ത വെള്ളിയാഴ്ച അൽ തറജ് സ്റ്റേഡിയത്തിൽ അരങ്ങേറും. കാൽപന്ത് കളിയിലെ ഏറ്റവും മികച്ച താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ദമ്മാമിൽ നിർമിച്ച ചാമ്പ്യൻസ് കപ്പും പ്രൈസ് മണിയും സമ്മാനിക്കുമെന്ന് ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഷമീർ കൊടിയത്തൂർ പറഞ്ഞു.

കിഴക്കൻ പ്രവിശ്യ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ടൂർണമെന്റ് ആയിരിക്കും BFC ചാമ്പ്യൻസ് കപ്പ് എന്ന് ടൂർണമെന്റ് കമ്മിറ്റി കൺവീനർ റഫീഖ് കൂട്ടിലങ്ങാടി സ്വാഗത പ്രസംഗത്തിൽ വിശദീകരിച്ചു.
യോഗം DIFA പ്രസിഡന്റ് മുജീബ് കളത്തിൽ ഉൽഘടനം ചെയ്യുകയും ടൂർണമെന്റ് ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു. ഡിഫ ഭാരവഹികളായ അഷ്‌റഫ്‌ എടവണ്ണ, നാസർ വല്ലിയത്ത്, ലിയാക്കത്ത് കരങ്ങാടൻ, സക്കീർ വള്ളക്കടവ്, സഹീർ മജ്ദാൽ, ശരീഫ് മാണൂർ, എന്നിവർ ആശംസകൾ നേർന്നു. ടൂർണമെൻ് കോഡിനേറ്റർ മുജീബ് പാറമ്മൽ, ക്ലബ്ബ് സെക്രട്ടറി MC അബ്ദുറഹ്മാൻ, വൈസ് പ്രസിഡന്റ് ഷഹീം മങ്ങാട്, ട്രഷറർ ആസിഫ് പാവണ, ഷഫീക്ക് അമീൻ, ജംഷിദ്, റഹ്മാൻ വാവ, ജുനൈദ്, ജാവിദ്, ഷഫീഖ് കാസിം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പങ്കെടുത്ത എല്ലാവർക്കും ക്ലബിന് വേണ്ടി പ്രസിഡന്റ് മഹ്‌റൂഫ് കൊണ്ടോട്ടി നന്ദി പറഞ്ഞു.

spot_img

Related Articles

Latest news