താമരശ്ശേരി: താമരശ്ശേരി സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി നടത്തുന്ന ഇഫ്താർ-അത്താഴ ഭക്ഷണ വിതരണ പദ്ധതിയിലേക്ക് ബഹ്‌റൈൻ കെ.എം.സി.സി കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി ധന സഹായം നൽകി.
പെരുന്നാൾ ദിനത്തിലെ ഭക്ഷണ വിതരണം ബഹ്‌റൈൻ കെ.എം.സി.സി ഏറ്റെടുത്തു. ഇതിനുള്ള തുക ഭാരവാഹികൾ താമരശ്ശേരി സി. എച്ച് സെന്റർ ജന. സെക്രട്ടറി പി.പി ഹാഫിസ് റഹിമാന് കൈമാറി. ചടങ്ങിൽ ബഹ്‌റൈൻ കെ.എം.സി.സി മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ഫസൽ പാലക്കുറ്റി, സെക്രട്ടറി ശരീഫ് അണ്ടോണ, സുബൈർ വെഴുപ്പൂർ, ഫൈസൽ സി.വി പങ്കെടുത്തു.
ചിത്രം….. താമരശ്ശേരി സി. എച്ച് സെന്ററിന്റെ ഇഫ്താർ – അത്താഴ ഭക്ഷണ വിതരണ പദ്ധതിയിലേക്കുള്ള ബഹ്‌റൈൻ കെ.എം.സി.സി കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ ഫണ്ട് ഭാരവാഹികൾ സി. എച്ച് സെന്റർ ജന. സെക്രട്ടറി പി പി ഹാഫിസ് റഹിമാന് കൈമാറുന്നു