ബസ് മോഷ്ടിച്ചു കടത്തി; യുവാവ് പിടിയിൽ

കുറ്റ്യാടി: കുറ്റ്യാടിയില്‍ നിര്‍ത്തിയിട്ട ബസ് യുവാവ് മോഷ്ടിച്ചു കടത്തി. കോട്ടയം കുമരകത്ത് എത്തിയ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.

കുറ്റ്യാടി-വടകര റൂട്ടിലോടുന്ന പിപി ട്രാവല്‍സിന്റെ ബസാണ് കുറ്റ്യാടി ബസ്സ്റ്റാന്റില്‍ നിന്നു കടത്തിയത്. കുമരകം പോലീസ് സംശയത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ഡ്രൈവര്‍ പൂഴിത്തോട് സ്വദേശി ദിനൂപ് (30) പരസ്പര വിരുദ്ധമായി മൊഴി നല്‍കി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് ബസുടമയുമായി ബന്ധപ്പെട്ടപ്പോഴാണ് മോഷ്ടിക്കപ്പെട്ടതാണെന്ന് അറിയുന്നത്

spot_img

Related Articles

Latest news