ആ പത്താം നമ്പർ ജേഴ്സി യുവതാരം അൻസു ഫാറ്റിക്ക്

ബാഴ്സലോണ: ബാഴ്സലോണയിൽ പത്താം നമ്പർ ജേഴ്സി യുവതാരം അൻസു ഫാറ്റിക്ക്. ഏറെക്കാലമായി ലിയോണൽ മെസ്സി ധരിച്ചിരുന്ന പത്താം നമ്പർ ജഴ്സിയാണ് ഈ സീസണിൽ ഫാറ്റിക്ക് കൈമാറുന്നത്. 2008ല്‍ ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞോ എ സി മിലാനില്‍ ചേരാനായി ബാഴ്സ വിട്ടശേഷമാണ് മെസി പത്താം നമ്പര്‍ ജേഴ്സിയിലേക്ക് മാറിയത്.

നേരത്തേ, ബ്രസീല്‍ താരം ഫിലിപെ കൂടിഞ്ഞോയ്ക്ക് പത്താം നമ്പർ നൽകുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ബാഴ്സയുടെ അക്കാദമി താരമായ ഫാറ്റിക്ക് തന്നെ പത്താം നമ്പർ ജേഴ്സി നൽകാൻ ബാഴ്സലോണ മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു.

ബാഴ്സയില്‍ പ്രഫഷണല്‍ കരിയര്‍ തുടങ്ങുമ്പോള്‍ മെസിയുടെ ജേഴ്സി നമ്പര്‍ 30 ആയിരുന്നു. ഫ്രാങ്ക് റെയ്ക്കാര്‍ഡിന്‍റെ കീഴില്‍ ബാഴ്സയുടെ സീനിയര്‍ ടീമിനായി കളിച്ച ആദ്യ മത്സരത്തില്‍ മെസി 30-ാംനമ്പര്‍ ജേഴ്സി ധരിച്ചാണിറങ്ങിയത്. പിന്നീട് രണ്ട് സീസണുകളില്‍ മെസി 19-ാം നമ്പര്‍ ജേഴ്സി ധരിച്ചു.

spot_img

Related Articles

Latest news