ചിത്രീകരണത്തിനിടയിൽ നടിക്ക് പരിക്ക്

നിരവധി സിനിമകളിലൂടയും ഫ്ലവർസ് ടി വി സ്റ്റാർ മാജിക്കിലൂടയും പ്രശസ്തയായ ശ്രീവിദ്യ മുല്ലചെരി സിനിമ ചിത്രീകരണ സമയത്ത് വീണു കാലിന് പരിക്കേറ്റു. സർഷിക്ക് റോഷൻ സംവിധാനം ചെയ്യുന്ന എസ്‌കേപ്പ് എന്ന സിനിമ ചിത്രീകരണത്തിടെയാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ശ്രീവിദ്യക്ക് പരിക്കേറ്റത്.

ചിത്രീകരണത്തിന്റെ ഇടയിൽ സ്റ്റേയർ കേസ് ഓടി ഇറങ്ങുമ്പോൾ വീഴുകയായിരുന്നു. പരിക്ക് നിസാരമാണ് എന്നു കരുതി പ്രാഥമിക ചികിത്സ നൽകി ചിത്രീകരണം തുടർന്നു എങ്കിലും വേദന കൂടിയതോടെ കൂടുതൽ ചികിത്സ തേടിയപ്പോൾ കാലിന് ഇന്റെർണൽ ബ്ലീഡിങ് ആണ് എന്നും ഒരു മാസം റെസ്റ്റ് അവശ്യമാണ് എന്നും ഡോക്ടർ അറിയിച്ചു.

ചിത്രത്തിൽ നിരവധി സിംഗിൾ ഷോട്ടുകൾ ആയതിനാൽ ചിത്രീകരണം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.

spot_img

Related Articles

Latest news