ബീറ്റ്റൂട്ട് കൊണ്ട് കിടിലന്‍ ഹല്‍വ

ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കുറയ്ക്കാന്‍ ഏറെ സഹായിക്കുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് കൊണ്ട് തോരനും അച്ചാറും കിച്ചടിയുമൊക്കെ തയ്യാറാക്കുന്നത് പോലെ ഹല്‍വയും ഈസിയായി തയ്യാറാക്കാം

ആവശ്യമായ ചേരുവകള്‍

മെെദ : 5 സ്പൂണ്‍
ബീറ്റ്‌റൂട്ട് ജ്യൂസ് : 1 വലിയ കപ്പ്
നെയ്യ്, പഞ്ചസാര : ആവശ്യത്തിന്
തേങ്ങ : അര കപ്പ് നെയ്യില്‍ വറുത്തത്

തയ്യാറാക്കുന്ന വിധം

ബീറ്റ്‌റൂട്ട് ജ്യൂസില്‍ മൈദ സാവധാനം ഒഴിച്ചു കലക്കി വയ്ക്കുക. കട്ട ഉണ്ടാവരുത്. അതില്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് ഇളക്കി കട്ടിയുള്ള ഒരു പത്രത്തില്‍ ഒഴിച്ചു അടുപ്പിൽ വെച്ച് ഇളക്കി കൊടുക്കുക.

മാവ് തിളയ്ക്കുന്ന സമയം നെയ്യ് അല്പം ചേര്‍ക്കുക. ശേഷം തീ കുറച്ചു വച്ച്‌ ഇളക്കി കൊണ്ടിരിക്കുക. ഇടയ്ക്ക് നെയ്യ് ഒഴിച്ചു കൊടുക്കുക. പാത്രത്തില്‍ നിന്നു വിട്ടു വരുന്നത് വരെ ഇളക്കുക.

തുടർന്ന് നെയ്യ് തടവി വെച്ച പാത്രത്തിലേക്ക് തേങ്ങ നെയ്യില്‍ വറുത്തത് ഇടുക. അതിലേക്ക് ഹൽവ ഒഴിച്ചു സെറ്റ് ആയതിനു ശേഷം മുറിച്ച്‌ കഴിക്കുക.

 

spot_img

Related Articles

Latest news