ഇന്ത്യയില്‍ വില വര്‍ധനവ് ഇന്ന് രാത്രി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന
ഗ്ലോബല്‍ ഓയില്‍ ബെഞ്ച്മാര്‍ക്കായ ബ്രന്റ് ക്രൂഡിന് ബാരല്‍ എണ്ണയ്ക്ക് 139 ഡോളറിലെത്തി.
വന്‍ കുതിപ്പ് നടത്തിയ എണ്ണവില പിന്നീട് അല്‍പ്പം താഴ്ന്നു. ഇപ്പോള്‍ 130 ഡോളറാണ് വില. ലോകത്തെ പ്രധാന എണ്ണ ശക്തിയായ റഷ്യക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെയാണ് വില കുതിച്ചുയര്‍ന്നത്. റഷ്യയുടെ ബാങ്കുകള്‍ക്കും പ്രധാന വ്യക്തികള്‍ക്കുമെതിരെ അമേരിക്കയും യൂറോപ്പും ഉപരോധം ചുമത്തിയിട്ടുണ്ട്. ഇനി റഷ്യയുടെ ഉല്‍പ്പന്നങ്ങള്‍ക്കെതിരെയും ഉപരോധം പ്രഖ്യാപിച്ചേക്കുമെന്നാണ് വാര്‍ത്തകള്‍.
സാധാരക്കാരനെ നടുവൊടിക്കുന്ന നിലയിലാണ് എണ്ണവില ഉയരുന്നത്.
ഇന്ത്യയില്‍ വില വര്‍ധനവ് ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് വാര്‍ത്തകള്‍. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് വില വര്‍ധിപ്പിക്കാത്തത്. ഇന്ന് യുപിയില്‍ അവസാന ഘട്ട പോളിങാണ്. അതുകൊണ്ടുതന്നെ നാളെ വില വര്‍ധിക്കുമെന്നാണ് വാര്‍ത്തകള്‍. 20 രൂപ വരെ വര്‍ധിപ്പിക്കുമെങ്കിലും പ്രതിഷേധം മുന്‍കൂട്ടി കണ്ട് ക്രമേണ വില ഉയര്‍ത്താനാണ് സാധ്യത.