ഒരു ഗ്രാം സ്വർണവില 5000ത്തിന് അടുത്ത്; ഇന്ന് വിലയിൽ വൻ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. റഷ്യ – യുക്രൈൻ  യുദ്ധം തുടരുന്നതാണ് പ്രതിസന്ധിയായിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 4940 രൂപയാണ് വില. 39520 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.

ഒരു ഗ്രാം സ്വർണത്തിന്റെ വില 100 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 800 രൂപയാണ് കൂടിയത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപ ഉയർന്നു. 4080 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് വില. ഇതിൽ ഇന്നും മാറ്റമുണ്ടായിട്ടില്ല. വെള്ളിക്ക് ഗ്രാമിന് രണ്ട് രൂപ കൂടി 75 രൂപയായി. 2020 ഓഗസ്റ്റ് ഏഴിനായിരുന്നു സമീപ കാലത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില. ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായിരുന്നു അന്നത്തെ വില.

spot_img

Related Articles

Latest news