ബിഹാറില്‍ അവിശ്വാസ പ്രമേയം പാസായി; മൂന്ന് ആർജെഡി എംഎൽഎ മാർ മറുകണ്ടം ചാണ്ടിയതോടെ 112നെതിരെ 125 വോട്ടുകള്‍ക്ക് സ്പീക്കര്‍ പുറത്ത്

ബിഹാറില്‍ അവിശ്വാസ പ്രമേയം പാസായി; മൂന്ന് ആർജെഡി എംഎൽഎ മാർ മറുകണ്ടം ചാണ്ടിയതോഎന്‍ഡിഎ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ബിഹാര്‍ നിയമസഭാ സ്പീക്കര്‍ അവദ് ബിഹാരി പുറത്ത്. നിതീഷ് കുമാര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുന്നതിന് മുന്നോടിയായിട്ടായിരുന്നു സ്പീക്കര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയം സഭ പരിഗണിച്ചത്.

112നെതിരെ 125 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്.

ബജറ്റ് സമ്മേളനത്തിനായാണ് സഭ ചേര്‍ന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തിന് പിന്നാലെയാണ് സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭരണപക്ഷം സഭയില്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്.ആര്‍ജെഡി നേതാവാണ് അവദ് ബിഹാരി ചൗധരി. മഹാസഖ്യം വിട്ട് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു എന്‍ഡിഎ പാളയത്തില്‍ വീണ്ടും എത്തിയതോടെയാണ് സ്പീക്കര്‍ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്.

അതേസമയം, സഭയില്‍ ഭൂരിപക്ഷം തെളിയാക്കാന്‍ ലക്ഷ്യമിട്ടുള്ള വിശ്വാസ വോട്ട് നടപടികള്‍ പുരോഗമിക്കുകയാണ്.

243 അംഗ നിയമസഭയില്‍ 125 സീറ്റുകളായിരുന്നു ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യം.നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനെ 128 എംഎല്‍എമാരുടെ പിന്തുണയുള്ള എന്‍ഡിഎ സഖ്യം സുഗമായി മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിതീഷ് കുമാര്‍ ഉള്‍പ്പെടെ ജെഡിയുവിന് 45 എംഎല്‍എമാരാണുള്ളത്. ബിജെപിക്ക് 78 എംഎല്‍എമാരാണുള്ളത്. കൂടാതെ, മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ നാല് എംഎല്‍എമാരും നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) സഖ്യത്തില്‍ ഉള്‍പ്പെടുന്നു. കൂടാതെ, വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായുള്ള ജെഡിയു ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തില്‍ മന്ത്രി കൂടിയായ സ്വതന്ത്ര എംഎല്‍എ സുമിത് കുമാര്‍ സിങ്ങും പങ്കെടുത്തിരുന്നു.

ശനിയാഴ്ച രാത്രി മുതല്‍ ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വസതിയില്‍ ആര്‍ജെഡി എംഎല്‍എമാരും ഇടതു സഖ്യകക്ഷികളും ക്യാമ്പ് ചെയ്തിരുന്നു. ഒപ്പം എന്‍ഡിഎ പക്ഷത്തുള്ള ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാക്കളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനും ആര്‍ജെഡി ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിനിടെ ആർജെഡി എംഎല്‍എമാരായ ചേതൻ ആനന്ദ്, നീലംദേവി, പ്രഹ്ലാദ് യാദവ് എന്നിവരാണ് നിയമസഭയിലെത്തി ഭരണപക്ഷത്തിനൊപ്പം ചേർന്നത്.

243 സീറ്റുകളുള്ള ബിഹാർ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാൻ 122 സീറ്റുകളായിരുന്നു ആവശ്യം. ബി.ജെ.പി.-78, ജെ.ഡി.യു.-45, ഹിന്ദുസ്ഥാനി അവാം മോർച്ച -4, സ്വതന്ത്ര എം.എല്‍.എ. സുമിത് സിങ് എന്നിങ്ങനെ എൻ.ഡി.എ.യ്ക്ക് 128 സീറ്റുകളുണ്ടായിരുന്നു. ആർ.ജെ.ഡി. -79, കോണ്‍ഗ്രസ് -19, സി.പി.ഐ (എം.എല്‍) -12, സി.പി.ഐ.എം- 2, സി.പി.ഐ – 2, എ.ഐ.എം.ഐ.എം -1 എന്നിങ്ങനെയായിരുന്നു പ്രതിപക്ഷത്തിന് 115 സീറ്റുകളുണ്ടായിരുന്നത്.

spot_img

Related Articles

Latest news