തലശേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയ ബൈക്കുകൾ കത്തിച്ചു

തലശേരിക്കടുത്ത് കാവുംഭാഗം വാവാച്ചി മുക്കിൽ കരയത്തിൽ രവി, മകനും സിപിഎം ബ്രാഞ്ചംഗവുമായ കരയത്തിൽ റിജിൻ എന്നിവരുടെ ബൈക്കുകളാണ് അഗ്നിക്കിരയാക്കിയത്.സംഭവത്തിന് പിന്നിൽ ബി.ജെ.പി ആർ.എസ്.എസ്
പ്രവ ർത്തകരാണെന്ന് സി പിഎം ആരോപിച്ചു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം .

ഇരുചക്രവാഹനങ്ങൾ പൂർണമായും കത്തി. പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചു. ബാത്ത്റൂമിന്റെ വാതിലിനും തീ പിടിച്ചു. ബാത്ത്റൂമിനടുത്തുള്ള ഗ്യാസ് കുറ്റിയിലേക്ക് തീപടരാതിരുന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്. ജനൽചില്ലുകളടക്കം പൊട്ടിത്തെറിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ എൽഡിഎഫിന്റെ ചുമരെഴുത്ത് കരി ഓയിൽ തേക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തിരുന്നു. അക്രമമുണ്ടായ സ്ഥലം സിപിഎം ഏരിയ സെക്രട്ടറി എം സി പവിത്രൻ സന്ദർശിച്ചു.

spot_img

Related Articles

Latest news