മെഗാ ബിരിയാണി ചലഞ്ച്: കറുത്തപറമ്പ് മേഖല സ്വാഗതസംഘം രൂപീകരിച്ചു.

 

കാരശ്ശേരി: ലഹരിക്ക് അടിമപ്പെട്ടെ വിദ്യാർത്ഥി യുവജനങ്ങളെ ചികിത്സിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനായി ഡി അഡിക്ഷൻ സെന്റർ, വയോജനങ്ങൾക്കായുള്ള ഡെ കെയർ സെന്റർ, മാനസിക രോഗികളുടെ പുനരിധിവാസ കേന്ദ്രം തുടങ്ങിയവ നിർമ്മിക്കുന്നതിന്റെ ധനശേഖരണാർത്ഥം ഈ വരുന്ന ഒക്ടോബർ 24, 25 തിയ്യതികളിലായി ഗ്രെയ്‌സ് പാലിയേറ്റീവ് മെഗാ ബിരിയാണി ചാലഞ്ച് സംഘടിപ്പിക്കുന്നു.

പരിപാടിയുടെ വിജയത്തിനായി എല്ലാ മേഖലകളിലും സ്വാഗത സംഘം രൂപീകരിക്കുന്നതിൻ്റെ ഭാഗമായി
കറുത്തപറമ്പ് മേഖല സ്വാഗത സംഘം രൂപീകരിച്ചു.
സ്വാഗതസംഘം ചെയർമാനായി ഇസ്മായിൽ മേച്ചേരി ജനറൽ കൺവീനർ പി.പി ശംസുദ്ധീൻ എന്നിവരെ തിരഞ്ഞെടുത്തു.

നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത ജനകീയ യോഗത്തിൽ പരിപാടിക്കാവശ്യമായ അരികളടക്കം സാമ്പത്തിക സഹായങ്ങളും ചടങ്ങിൽ വാഗ്ദാനം ചെയ്തു.
ചടങ്ങിൽ വിഭവസമാഹാരണ ഉത്ഘാടനം ഫിനാൻസ് സെക്രട്ടറി അഷ്റഫ് മാസ്റ്റർ കൂളിമാട് പിപി ഷംസുദ്ധീനിൽ നിന്നും സ്വീകരിച്ചു.
ഇസ്മായിൽ മേച്ചീരി അധ്യക്ഷത വഹിച്ചു. മെഗാ ബിരിയാണി ചാലഞ്ച് ചെയർമാൻ പി.കെ ശരീഫുദ്ധീൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
ശ്രീനിവാസൻ നീറോട്ട്,
എം.ടി അഷ്‌റഫ്‌,പി.ടി അഹമ്മദ് മാസ്റ്റർ, പിഎം സുബൈർ, ഡോ: ടിപി റാഷിദ്‌, സുഹൈൽ കെ.പി തുടങ്ങിയവർ സംസാരിച്ചു. കെ.പി മുഹമ്മദ് മാസ്റ്റർ സ്വാഗതവും
ഇബ്രാഹിം ചക്കിങ്ങൽ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news