കൊൽക്കത്ത : ബിജെപി യുടെ യുവ വനിതാ നേതാവ് മയക്കു മരുന്നുമായി അറസ്റ്റിൽ. ബിജെപി യുവജനവിഭാഗമായ യുവ മോർച്ചയുടെ ജനറൽ സെക്രട്ടറി പമേല ഗോസ്വാമിയാണ് കൊൽക്കത്തയിലെ ന്യൂ അലിപോര്‍ എന്ന സ്ഥലത്തു വച്ച് അറസ്റ്റിലാകുന്നത്.
അറസ്റ്റിൽ ആകുമ്പോൾ അവരുടെ ഹാൻബാഗിൽ 100 കൊക്കയ്ൻ പോലീസ് കണ്ടെടുത്തു.കൂടെ സുഹൃത്തായ പ്രബീർ കുമാർ ഡേയ് കൂടെയുണ്ടായിരുന്നു.ഇങ്ങനെ ഒരു പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷിച്ചു വരികയായിരുന്നു എന്ന് കൊൽക്കത്ത പോലീസ് .തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമ നടപടി നേരിടട്ടെ എന്നും എന്നാൽ രാഷ്ട്രീയ ഇടപെടൽ ആണെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചു