കുറ്റിക്കാട്ടൂരിൽ നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി: കാറിൽ വെച്ച് കഴുത്ത് ഞെരിച്ച് കൊന്ന് കൊക്കയിൽ തള്ളിയെന്ന് നിർണായക വെളിപ്പെടുത്തൽ.

കോഴിക്കോട്: കോഴിക്കോട് നിന്നും ഒരാഴ്ച മുമ്പ് കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിനിയെ കൊലപ്പെടുത്തിയതായി മൊഴി. മലപ്പുറം താനൂർ കുന്നുംപുറം സ്വദേശി പാലക്കൽ അബ്ദുൽ സമദ് എന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുക്കത്ത് വെച്ച് സൈനബയെ കഴുത്തിൽ ഷാൾ കുരുക്കി കാറിൽ വെച്ച് കൊലപ്പെടുത്തിയെന്നും, മൃതദേഹം ഗൂഡല്ലൂരിലെ കൊക്കയിൽ തള്ളിയെന്നുമാണ് യുവാവ് വെളിപ്പെടുത്തിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ യുവാവിനെയും കൊണ്ട് പൊലീസ് ഗൂഡല്ലൂരിൽ തിരച്ചിലിനായി പുറപ്പെടുകയും, മൃതദേഹം തമിഴ്നാട് അതിര്‍ത്തിക്ക് സമീപം ഗണപതിക്കല്ല് മേഖലയില്‍ ചുരത്തില്‍ നിന്ന് 25 മീറ്റര്‍ താഴെ വനത്തില്‍ കണ്ടെടുക്കുകയുമായിരുന്നു. സ്വർണാഭരണം കവർച്ച ചെയ്യുന്നതിനാണ് കൊലപാതകം നടത്തിയതും,കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്നാണ് കാറിൽ യാത്ര തിരിച്ചതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ​ഗൂഡല്ലൂർ സ്വദേശി സുലൈമാൻ എന്നയാളും കൊലപാതകത്തിന് സഹായം ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.

നവംബര്‍ ഏഴിനാണ് കുറ്റിക്കാട്ടൂർ വെള്ളിപറമ്പ് വടക്കേരി സ്വദേശി സൈനബയെ (57) കാണാതായതായി ഭര്‍ത്താവ് കോഴിക്കോട് കസബ പൊലീസില്‍ പരാതി നല്‍കിയിരുന്നത്. എട്ടാം തീയതി പൊലീസ് കേസ് എടുത്തു. സെനബയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും കോഴിക്കോട് നഗരത്തിലെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചുമാണ് അന്വേഷണം അബ്ദുല്‍ സമദിലെത്തിയത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

spot_img

Related Articles

Latest news