ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; വിമാനം അടിയന്തരമായി ഇറക്കി

ചെന്നൈയില്‍ നിന്നും മുംബൈയിലെത്തിയ ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. 172 യാത്രക്കാരുമായി യാത്ര തിരിച്ച വിമാനത്തിലാണ് ബോംബ് ഭീഷണി ഉയര്‍ന്നത്.വിമാനം അടിയന്തരമായി ഇറക്കി. യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചതായി ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ പരിശോധന തുടരുകയാണ്. കഴിഞ്ഞ മെയ് 28 നും സമാനമായ രീതിയില്‍ ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു

spot_img

Related Articles

Latest news