ബൂസ്റ്റർ ഡോസ് വാക്സിനേഷൻ ഇന്നു മുതൽ

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ രാജ്യത്തെ ബൂസ്റ്റർ ഡോസ് വാക്സിനേഷൻ ഇന്നുമുതൽ ആരംഭിക്കും. ആരോഗ്യ പ്രവർത്തകർ , മുന്നണിപ്പോരാളികൾ,  60 വയസ്സിന് മുകളിലുള്ളവർ തുടങ്ങിയവർക്കാണ് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുക.

അതിനിടെ കൊവിഡ് വ്യാപനം ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ഇന്ന് യോഗം ചേരും.

രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. യോഗ്യതയുള്ളവർ മൂന്നാം ഡോസിനായി CoWIN പ്ലാറ്റ്‌ഫോമിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.

സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നേരത്തെ തന്നെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നു. ആദ്യ രണ്ട് ഡോസായി സ്വീകരിച്ച അതേ വാക്‌സിനാണ് ബൂസ്റ്റർ ഡോസ് ആയി നൽകുന്നത്.

അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും കൊവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനുള്ള യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അധ്യക്ഷത വഹിക്കും. രാജസ്ഥാൻ, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിലെ ആരോഗ്യ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും.

spot_img

Related Articles

Latest news