കോട്ടയത്ത് നവവധു തൂങ്ങിമരിച്ച നിലയിൽ

കോട്ടയത്ത് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം സ്വദേശിയായ മേഘ സെബാസ്റ്റ്യനാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹിതയായത് ഒരു മാസം മുൻപാണ്. പുഞ്ചവയലിലെ സ്വന്തം വീട്ടിൽ വച്ചായിരുന്നു മരണം.

ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ മേഘയെ മണിക്കൂറുകളോളം കാണാത്തത്തിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കൊവിഡ് പരിശോധനകൾ നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

spot_img

Related Articles

Latest news