ബോറിസ് ജോണ്‍സന്റെ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഏപ്രില്‍ 25 മുതല്‍ അഞ്ച് ദിവസത്തേയ്ക്കാണ് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്.

ബ്രിട്ടനിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ നിശശ്ചയിച്ചിരുന്ന ഇന്ത്യാ സന്ദര്‍ശനം ഏപ്രിലിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് വീണ്ടും സന്ദര്‍ശനം മാറ്റിയത്.

ബ്രിട്ടീഷ്-ഇന്ത്യാ സര്‍ക്കാരുകള്‍ സംയുക്ത പ്രസ്താവനയിലൂടെയാണ് ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനം റദ്ദാക്കിയത് അറിയിച്ചത്.അതേ സമയം ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ബോറിസ് ജോണ്‍സന്‍ വ്യര്‍ച്യല്‍ മീറ്റിങ് നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

spot_img

Related Articles

Latest news