പനാജി : ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ വിവാഹിതനായി. ക്രിക്കറ്റ് മത്സരങ്ങളുടെ തന്നെ ടെലിവിഷൻ അവതാരകയായ സഞ്ജന ഗണേഷ് ആണ് വധു. വളരെ സ്വകാര്യമായി ഗോവയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമേ പങ്കെടുത്തിരുന്നുള്ളു.
മുംബൈ ഇന്ത്യൻസിന്റെയും സൂപ്പർ പേസർ ആണ് 27 കാരനായ ബുംറ. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിന് മുന്നോടിയായി ഒരാഴ്ച ലീവെടുത്തു നാട്ടിലെത്തിയിരുന്നു. പിന്നീടാണ് വിവാഹ വിവരം പുറത്തറിയുന്നത്. വിവാഹ വിവരം ട്വിറ്ററിലൂടെയാണ് ബുംറ പങ്കുവെച്ചത്. സുഹൃത്തുക്കളും ആരാധകരും ബി. സി. സി. ഐ യും ആശംസകൾ നേർന്നു.