മാധ്യമ പ്രവർത്തകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്ന് യൂണിയനുകൾ

 

രാജ്യദ്രോഹം അടക്കം വിവിധ വകുപ്പുകളിൽ കേന്ദ്രം കേസ്സുകൾ രജിസ്റ്റർ ചെയ്ത നടപടികൾ ഉടൻ പിൻവലിക്കാൻ വിവിധ മാധ്യമ സംഘടനകൾ പരാതി നൽകി. റിപ്പബ്ലിക്ക് ദിനത്തിലും തുടർന്നും ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ മാധ്യമപ്രവർത്തകരെ അടക്കം പ്രതി ചേർത്ത് കേസ്സുകൾ രജിസ്റ്റർ ചെയ്തിരുന്നു.

കത്ര സംഭവുമായി ബന്ധപ്പെട്ടും അതിനു മുൻപും മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള സംഘടിത നീക്കത്തിന്റെ ഭാഗമായി എടുത്തിട്ടുള്ള നടപടികൾ അപലപനീയമാണ്. ഇത്തരം കേസുകൾ പിൻവലിക്കാത്ത പക്ഷം ശക്തമായ പ്രധിഷേധ പരിപാടികളുമായി പോകുമെന്ന് വിവിധ മാധ്യമങ്ങളുടെ യൂണിയനുകൾ അറിയിച്ചു.

spot_img

Related Articles

Latest news