കാവിയാര്‍ ബ്രാന്‍ഡിന്റെ ഐഫോണ്‍ 14 പ്രോ പുറത്തിറങ്ങി ; വില 1.1 കോടിയിലധികം രൂപ

പ്രമുഖ ബ്രാന്‍ഡായ കാവിയാര്‍ ബ്രാന്‍ഡിന്റെ പുതിയ ഐഫോണ്‍ 14 പ്രോ പുറത്തിറങ്ങി. പിന്‍ പാനലില്‍ വില കൂടിയ റോളക്സ് ഡേടോണ വാച്ചോടു കൂടി എത്തുന്ന ഐഫോണ്‍ 14 പ്രോയ്ക്ക് 133,670 ഡോളര്‍ (1.1 കോടിയിലധികം രൂപ) ആണ് വില.

റോളക്‌സ് വാച്ച്‌ ബോഡിയില്‍ ഘടിപ്പിച്ച ഐഫോണ്‍ 14 പ്രോയാണ് ഇത്തവണത്തെ പുതുമയെന്ന് റഷ്യന്‍ ലക്ഷ്വറി ബ്രാന്‍ഡ് കാവിയാര്‍ പറഞ്ഞു. ഇത്തരത്തിലുള്ള മൂന്ന് ലിമിറ്റഡ് എഡിഷന്‍ ഐഫോണ്‍ 14 പ്രോ മോഡലുകള്‍ മാത്രമാണ് നിര്‍മിച്ചിരിക്കുന്നത്.

റേസിങ് വേഗത്തില്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ച കാംബെലിന്റെ ബ്ലൂ ബേര്‍ഡ് പോലുള്ള 1930കളിലെ റേസിങ് കാറുകളുടെ സ്‌റ്റൈലിലാണ് ഫോണ്‍ ബോഡി നിര്‍മിച്ചിരിക്കുന്നത്. 18കെ ഗോള്‍ഡ് ഡാഷ്ബോര്‍ഡ് ഡയലുകള്‍ ഉപയോഗിച്ച്‌ നിര്‍മിച്ച വാച്ച്‌ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണ്. എന്നാല്‍, ഇതിന്റെ സ്വിച്ചുകള്‍ പ്രദര്‍ശനത്തിന് മാത്രമുള്ളതാണെന്നും പറയുന്നുണ്ട്. സ്വര്‍ണം കൊണ്ട് നിര്‍മിച്ച അലങ്കാര സ്പീഡോമീറ്ററുകളും സ്വിച്ചുകളും സൂപ്പര്‍കാറിന്റെ ഡാഷ്ബോര്‍ഡിന്റെ ഡിസൈനും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഐഫോണ്‍ 14 പ്രോയുടെ പിന്നിലെ റോളക്സ് ഡേടോണ പെര്‍പെച്വല്‍ മെക്കാനിസം, മെക്കാനിക്കല്‍ ക്രോണോഗ്രാഫ്, ഓട്ടമാറ്റിക് വൈന്‍ഡിങ്, വൈന്‍ഡിങ് ക്രൗണ്‍ എന്നിവയുമായാണ് വരുന്നത്. ഇന്‍സ്ട്രുമെന്റ് പാനലിലെ അലങ്കാര ഡയലുകള്‍ സ്പീഡോമീറ്റര്‍, ഓയില്‍, ഇന്ധന ഇന്‍ഡിക്കേറ്റര്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. കൂടാതെ വാച്ചില്‍ ആഭരണ ഇനാമലും പെയിന്റ് ചെയ്തിട്ടുണ്ട്. ബ്ലാക്ക് ഡയലുകള്‍, കേസുകള്‍, ബ്രേസ്ലറ്റുകള്‍ എന്നിവ നിര്‍മിക്കാന്‍ റോളക്‌സ് ഉപയോഗിക്കുന്ന കറുത്ത പിവിഡി കോട്ടിങ് ഉപയോഗിച്ച്‌ ടൈറ്റാനിയം പൂശിയാണ് കേസിന്റെ മള്‍ട്ടി ലെവല്‍ ബോഡി നിര്‍മിച്ചിരിക്കുന്നത്.

ആപ്പിളിന്റെ ഐഫോണുകള്‍ വാങ്ങി അവയ്ക്ക് സ്വന്തംനിലയില്‍ സംരക്ഷണാവരണങ്ങള്‍ ചേര്‍ത്ത് വന്‍ വിലയ്ക്കു വില്‍ക്കുകയാണ് കാവിയര്‍ ചെയ്യുന്നത്. ഗോള്‍ഡന്‍ റോളക്‌സ് ഡേടോണ ഒരു കലാസൃഷ്ടിയാണ്. ഇതിപ്പോള്‍ ഏറ്റവും പുതിയ ആപ്പിള്‍ സ്മാര്‍ട് ഫോണുമായി സംയോജിപ്പിച്ചിരിക്കുന്നു എന്നാണ് കമ്ബനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നത്.

spot_img

Related Articles

Latest news