നിയന്ത്രണങ്ങൾ കടുപ്പിക്കണം: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രത നിർദേശം

കേരളം അടക്കം പത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കർശന ജാഗ്രതാ നിർദേശം. കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി അയച്ച കത്തിൽ നിർദേശം നൽകി.

വിവാഹം, ആഘോഷ പരിപാടികൾ തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താനും രാത്രികാല കർഫ്യൂ അടക്കമുള്ള നടപടികൾ കർക്കശമാക്കാനുമാണ് നിർദേശം നൽകിയിട്ടുള്ളത്. രാജ്യത്ത് ഒമൈക്രോൺ വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ജാ​ഗ്രതാ നിർദേശം.

 

Mediawings:

spot_img

Related Articles

Latest news