”അജിയുടെ വിയോഗം എന്നെ ഞെട്ടിച്ചു, ഇതിന് ഉചിതമായൊരു നടപടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണം”; രാഹുല്‍ ഗാന്ധി.

വയനാട്: മാനന്തവാടി പടമലയിലെ ജനവാസമേഖലയില്‍ കാട്ടാന ആക്രമണത്തിൽ അജീഷ് കുമാർ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വയനാട് എംപി രാഹുല്‍ഗാന്ധി.കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിൻ്റെ മരണം ഞെട്ടിപ്പിക്കുന്നതാണെന്നും നഷ്ടപ്പെട്ടത് കുടുംബത്തിന്റെ ആശ്രയമായിരുന്ന ആളെയാണെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

തന്റെ ഹൃദയം മരിച്ച അജീഷിന്റെ കുടുംബത്തിനൊപ്പമാണ്, പ്രത്യേകിച്ച്‌ അസുഖബാധിതയായ അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം. അജീഷായിരുന്നു കുടുംബത്തിൻറെ ഏക ആശ്രയം. വയനാട്ടില്‍ വന്യജീവി ആക്രമണം വർധിച്ച്‌ വരികയാണ്. വന്യജീവികള്‍ വരുത്തിവയ്ക്കുന്ന പ്രശ്നങ്ങള്‍ക്ക് വയനാട്ടിലെ ജനങ്ങള്‍ വലിയ വിലയാണ് നല്‍കേണ്ടി വരുന്നത്.ഈ പ്രശ്നം പരിഹരിക്കണമെന്ന്, പ്രത്യേകിച്ച്‌ കർഷകരുടെ സംരക്ഷണമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു, എന്നാല്‍, വിഷയം പരിഹരിക്കാനാവശ്യമായ ഒരു കർമപദ്ധതിയുടെ അഭാവം സംഘർഷങ്ങള്‍ രൂക്ഷമാക്കുന്നു. വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ നിർണായക നടപടി സ്വീകരിച്ച്‌ സമൂഹത്തേയും വന്യജീവിസമ്പത്തിനേയും സംരക്ഷിക്കുന്ന സംവിധാനമൊരുക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.

spot_img

Related Articles

Latest news