കോവിഡ്​ വ്യാപനം നിരീക്ഷിക്കാന്‍ കേരളത്തിലേക്ക്​ കേന്ദ്ര സംഘം

ന്യൂ​ഡ​ല്‍ഹി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ കേ​ര​ളം ഉ​ള്‍​പ്പെ​ടെ 10 സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മൂ​ന്നം​ഗ ഉ​ന്ന​ത​ത​ല സം​ഘ​ത്തെ നി​യോ​ഗി​ച്ച്‌​ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. മ​ഹാ​രാ​ഷ്​​ട്ര, ഛത്തി​സ്ഗ​ഢ്, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, പ​ഞ്ചാ​ബ്, ക​ര്‍ണാ​ട​ക, ത​മി​ഴ്‌​നാ​ട്, പ​ശ്ചി​മ ബം​ഗാ​ള്‍, ജ​മ്മു-​ക​ശ്​​മീ​ര്‍ എ​ന്നി​വ​യാ​ണ്​ മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ള്‍.

ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ ജോ​യ​ന്‍​റ്​ സെ​ക്ര​ട്ട​റി ത​ല​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍ സം​ഘ​ത്തെ ന​യി​ക്കും. സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ചേ​ര്‍ന്ന് സം​ഘം സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തും. വൈ​റ​സ് വ്യാ​പ​നം വ​ര്‍ധി​ക്കു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നൊ​പ്പം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

spot_img

Related Articles

Latest news