ഇടുക്കി പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു

 

ഇടുക്കി : ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള 12000 കോടി രൂപയുടെ പ്രത്യേക പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രഖ്യാപിച്ചു. അടുത്ത 5 വര്ഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനം.

അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, കൃഷി , ദാരിദ്ര നിർമാർജനം തുടങ്ങിവയാണ് മുഖ്യമായും ലക്‌ഷ്യം വെക്കുന്നത്. കാർഷിക രംഗത്തെ വികസനം തന്നെയാണ് മുഖ്യ അജണ്ട. അഞ്ചു വര്ഷം കൊണ്ട് കാര്ഷികവരുമാനം ഇരട്ടിയാക്കത്തക്ക രീതിയിലുള്ള പദ്ധതികളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. ടൂറിസം രംഗത്തെ സാധ്യതകൾ പരമാവധി ഉപയോഗിക്കത്തക്ക രീതിയിലുള്ള പദ്ധതികളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് .

spot_img

Related Articles

Latest news