ഓൺലൈൻ മാധ്യമങ്ങൾക്കു മൂക്ക് കയർ

ന്യൂഡൽഹി : ഓൺലൈൻ മാധ്യങ്ങളെയും OTT പ്ലാറ്റുഫോമുകളിൽ വിതരണം ചെയ്യപ്പെടുന്ന സിനിമകൾ അടക്കമുള്ള മാധ്യമങ്ങളെ നിയന്ത്രിക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. കർഷക സമരത്തിലടക്കം ഓൺലൈൻ മാധ്യമങ്ങളുടെ ഇടപെടലുകൾ കേന്ദ്ര സർക്കാരിന് അലോസരം ഉണ്ടാക്കിയ സാഹചര്യത്തിൽ കൂടിയാണ് പുതിയ തീരുമാനങ്ങൾ.

ട്വിറ്റർ , ഫേസ്ബുക് തുടങ്ങി ഏറ്റവും പ്രചാരത്തിലുള്ള സമൂഹ മാധ്യമങ്ങൾ അടക്കം നിയന്ത്രണത്തിൽ വരും. അതുപോലെ തന്നെ OTT (over -the -top ) ആയി നേരിട്ട് പ്രേക്ഷകരിലേക്ക് എത്തപ്പെടുന്ന മാധ്യമങ്ങൾക്കും നിബന്ധനകൾ സർക്കാർ ഏർപ്പെടുത്തുന്നു. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി രവി ശങ്കർ പ്രസാദാണ് ഇന്ന് വാർത്ത സമ്മേളനത്തിൽ വിശദാംശങ്ങൾ അറിയിച്ചത്. OTT സംവിധാനങ്ങളിൽ പുറത്തിറക്കുമ്പോൾ പാലിക്കേണ്ട നിയമ വശങ്ങളെ കുറിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കർ വിശദീകരിച്ചു.

spot_img

Related Articles

Latest news