കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് നിയമം കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്ന് ശശി തരൂര്‍

ശബരിമല പറഞ്ഞ് വോട്ടുപിടിക്കാന്‍ ബി ജെ പിക്ക് അവകാശമില്ല

തിരുവനന്തപുരം: ശബരിമല പറഞ്ഞ് വോട്ടുപിടിക്കാന്‍ ബി.ജെ.പിക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് ശശി തരൂര്‍ എം..പി ചോദിച്ചു.. കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്ക് ശബരിമല വിഷയത്തില്‍ ഒരുനിയമം കൊണ്ടുവരാന്‍ കഴിഞ്ഞോ എന്നും അദ്ദേഹം പറ‌ഞ്ഞു.

സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമായ തരംഗമാണെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി. സര്‍വേഫലം അല്ല നാട്ടിലെ സ്ഥിതി. പത്തുദിവസത്തിനുള്ളില്‍ ഇവിടെ വലിയ മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ വോട്ട് ചെയ്യാനിറങ്ങണം. മലയാളികള്‍ ബുദ്ധിയുള്ളവരാണ്. വോട്ട് പാഴാക്കി ബി.ജെ.പിക്ക് കൊടുത്താല്‍ ആര്‍ക്കാണ് ഗുണം ചെയ്യാന്‍ പോകുന്നത്. വര്‍ഗീയത പറഞ്ഞു വോട്ട് പിടിക്കലാണ് ബി.ജെ.പിയുടെ നയം. അവര്‍ക്ക് കേരളത്തിന്റെ വികസനത്തിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

spot_img

Related Articles

Latest news