ഇന്ന് മുതൽ ചമ്രവട്ടത്ത് ഗതാഗത നിരോധനം

 

പൊന്നാനി : ജനുവരി 25 മുതൽ ചമ്രവട്ടം ജംഗ്ഷൻ മുതൽ ചമ്രവട്ടം പാലം വരെ വാഹനഗതാഗത നിരോധനം. പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ മുതൽ ചമ്രവട്ടം പാലം വരെയുള്ള റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാലാണ് പ്രവൃത്തി തീരുന്നതുവരെ വാഹനഗതാഗതം നിരോധിക്കുന്നത്.

പൊന്നാനി ഭാഗത്ത് നിന്നും തിരൂർ, കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചമ്രവട്ടം ജംഗ്ഷനിൽ നിന്നും പുതിയ ബൈപ്പാസ് വഴി പോകണം.

തിരൂർ, കുറ്റിപ്പുറം ഭാഗത്ത് നിന്ന് ചമ്രവട്ടം പാലം, നരിപ്പറമ്പ് വഴി വരുന്ന വാഹനങ്ങൾ നരിപ്പറമ്പിൽ നിന്നും കുറ്റിപ്പുറം പൊന്നാനി പുതിയ ബൈപ്പാസ് വഴിയാണ് തിരിഞ്ഞുപോകേണ്ടത്.

മീഡിയാ വിങ്സ്

spot_img

Related Articles

Latest news