ക​ണ്ണൂരി​ലെ ലൈ​ബ്ര​റി​ക​ൾ ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ളാ​കും

 

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ലെ 51 ലൈ​ബ്ര​റി​ക​ൾ ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ളാ​കു​ന്നു. രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു​ള്ള 40 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ലൈ​ബ്ര​റി​ക​ളെ ഹൈ​ടെ​ക്ക് ആ​ക്കി മാ​റ്റു​ന്ന​ത്. ലാ​പ്‌​ടോ​പ്പ്, എ​ൽ​സി​ഡി പ്രൊ​ജ​ക്ട​ർ, മൈ​ക്ക് സെ​റ്റ് എ​ന്നി​വ വി​ത​ര​ണം ചെ​യ്യും. മു​ഴു​വ​ൻ ലൈ​ബ്ര​റി​ക​ളി​ലും കോ​ഹ സോ​ഫ്റ്റ്‌​വെ​യ​ർ ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത് പു​സ്ത​ക വി​ത​ര​ണ​വും ഓ​ൺ​ലൈ​നാ​ക്കി മാ​റ്റും. ജി​ല്ലാ ലൈ​ബ്ര​റി​യി​ൽ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​വീ​ന പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യേ​ണ്ട പ​ദ്ധ​തി​യാ​ണ് കോ​വി​ഡ് കാ​ര​ണം നീ​ണ്ടു​പോ​യ​ത്.

ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ൽ കൂ​ടി ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​തോ​ടെ ജി​ല്ല​യി​ലെ ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളി​ലെ എ​ഴു​ന്നൂ​റോ​ളം ലൈ​ബ്ര​റി​ക​ളും ഹൈ​ടെ​ക്ക് ആ​കും. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​മാ​യ ധ​ർ​മ​ട​ത്ത് 27ന് ​ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​മ്പ്, ക​ല്യാ​ശേ​രി, മ​ട്ട​ന്നൂ​ർ, ത​ല​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നേ​ര​ത്തെ ത​ന്നെ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്നു. ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം 31ന് ​മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി നി​ർ​വ​ഹി​ക്കും. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഏ​ഴി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും.

കോ​ർ​പ​റേ​ഷ​നി​ലെ 40 ലൈ​ബ്ര​റി​ക​ൾ​ക്കും മു​ണ്ടേ​രി പ​ഞ്ചാ​യ​ത്തി​ലെ 11 ലൈ​ബ്ര​റി​ക​ൾ​ക്കു​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പു​തി​യ അ​ഫ​ലി​യേ​ഷ​ൻ ല​ഭി​ച്ച ലൈ​ബ്ര​റി​ക​ൾ​ക്ക് അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ ഉ​പ​ക​ര​ണം വി​ത​ര​ണം ചെ​യ്യും. ജി​ല്ലാ ലൈ​ബ്ര​റി​യി​ൽ ന​ട​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ.​ബൈ​ജു, എം.​ബാ​ല​ൻ, കെ.​ഗോ​പി, കെ.​പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Media wings:

spot_img

Related Articles

Latest news