ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനകളിൽ മാറ്റം

വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് PCR ഒഴിവാക്കും

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനകളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി രാജ്യത്തെ COVID-19 പ്രതിരോധ നടപടികളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചു. മെയ് 7-ന് വൈകീട്ടാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, ഈദുൽ ഫിത്ർ ആദ്യ ദിനം മുതൽ, ജി സി സി രാജ്യങ്ങളിൽ നിന്ന് COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക്, ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ വിമാനത്താവളത്തിൽ വെച്ചുള്ള PCR ടെസ്റ്റ് ഒഴിവാക്കി നൽകുന്നതാണ്. ബഹ്‌റൈനിലെ ഗവണ്മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനങ്ങൾ പ്രകാരമാണ് യാത്രാ നിബന്ധനകളിലെ ഈ മാറ്റങ്ങൾ.

വിവിധ രാജ്യങ്ങളിൽ നിന്ന് COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ ചുവടെ :

യു കെ, യൂറോപ്യൻ യൂണിയൻ, യു എസ് എ, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ബഹ്‌റൈനിലെത്തിയ ശേഷം PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നത് വരെ സ്വയം ഐസൊലേഷനിൽ തുടരേണ്ടതാണ്. ബഹ്‌റൈനിലെത്തിയ ശേഷം അഞ്ചാം ദിനത്തിലും, പത്താം ദിനത്തിലും ഓരോ PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ബഹ്‌റൈനിൽ പ്രവേശിക്കുന്ന വേളയിൽ പരിശോധിക്കുന്നതാണ്. വാക്സിനേഷൻ സ്റ്റാറ്റസ് സ്വീകരിച്ചു എന്ന് തെളിയിക്കുന്നതിനുള്ള ഒരു വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാർഡ് നൽകുന്നതാണ്.

ബഹ്‌റൈൻ, മറ്റു ജി സി സി രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ബഹ്‌റൈനിലെത്തിയ ശേഷം PCR ടെസ്റ്റും ഐസൊലേഷനും ആവശ്യമില്ല. ബഹ്‌റൈനിൽ പ്രവേശിക്കുന്ന വേളയിൽ, തങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അതാത് രാജ്യത്തിന്റെ ഔദ്യോഗിക മൊബൈൽ അപ്ലിക്കേഷനിലൂടെ പരിശോധനയ്ക്കായി ഹാജരാക്കേണ്ടതാണ്. ഇതിനു പുറമെ ജി സി സി രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങൾ നൽകിയിട്ടുള്ള ഔദ്യോഗിക വാക്സിനേഷൻ സർട്ടിഫിക്കറ്റുകളും ഇതിനായി ഉപയോഗിക്കാവുന്നതാണ്.

ബഹ്റൈനുമായി വാക്സിനേഷൻ വിവരങ്ങൾ പങ്ക് വെക്കുന്നതിന് ധാരണയിലെത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്ന് COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും PCR PCR ടെസ്റ്റും ഐസൊലേഷനും ആവശ്യമില്ല. ബഹ്‌റൈനിൽ പ്രവേശിക്കുന്ന വേളയിൽ തങ്ങളുടെ രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങൾ നൽകിയിട്ടുള്ള ഔദ്യോഗിക വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പരിശോധയ്ക്കായി ഹാജരാക്കേണ്ടതാണ്. വാക്സിനേഷൻ സ്റ്റാറ്റസ് സ്വീകരിച്ചു എന്ന് തെളിയിക്കുന്നതിനുള്ള ഒരു വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാർഡ് നൽകുന്നതാണ്.

മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ബഹ്‌റൈനിലെത്തിയ ശേഷം PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നത് വരെ സ്വയം ഐസൊലേഷനിൽ തുടരേണ്ടതാണ്. ബഹ്‌റൈനിലെത്തിയ ശേഷം അഞ്ചാം ദിനത്തിലും, പത്താം ദിനത്തിലും ഓരോ PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്.

ഇവരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ബഹ്‌റൈനിൽ പ്രവേശിക്കുന്ന വേളയിൽ പരിശോധിക്കുന്നതാണ്. വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ആധികാരികത ഉറപ്പ് വരുത്തുന്നതിനുള്ള QR കാർഡ് നിർബന്ധമാണ്. വാക്സിനേഷൻ സ്റ്റാറ്റസ് സ്വീകരിച്ചു എന്ന് തെളിയിക്കുന്നതിനുള്ള ഒരു വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാർഡ് നൽകുന്നതാണ്.

6 മുതൽ 17 വയസ്സ് വരെ പ്രായമുള്ള യാത്രികർ, വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാത്തവർ എന്നീ വിഭാഗങ്ങൾക്ക് മേൽപ്പറഞ്ഞ നിബന്ധനകൾ ബാധകമല്ല.

ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് (6 വയസ്സിന് മുകളിൽ പ്രായം) ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇത്തരം PCR നെഗറ്റീവ് സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കുന്ന പരിശോധനകൾക്കായി അവയിൽ QR കോഡ് ഉൾപ്പെടുത്തിയിരിക്കേണ്ടതാണ്.

ഇവർക്ക് ബഹ്‌റൈനിലെത്തിയ ശേഷം വിമാനത്താവളത്തിൽ വെച്ച് PCR പരിശോധന നടത്തുന്നതാണ്. ഇവർ രാജ്യത്ത് പ്രവേശിച്ച ശേഷം അഞ്ചാമത്തേയും, പത്താമത്തേയും ദിനങ്ങളിൽ ഓരോ PCR പരിശോധനകൾ കൂടി നടത്തേണ്ടതാണ്.

spot_img

Related Articles

Latest news