നാൽപ്പത്തി രണ്ട് വർഷത്തിന് ശേഷം സഹപാഠികൾ ഒത്തു കൂടി.

മുക്കം: ചേന്നമംഗല്ലൂർ ഹൈസ്കൂളിൽ നാൽപത്തി രണ്ടു വർഷം മുമ്പ് 1980 ൽ എസ് എസ് എൽ സി ബാച്ചിൽ പഠിച്ച സഹപാഠികൾ ഹൈസ്കൂൾ കുന്നിൻപുറത്തുള്ള തിരുമുറ്റത്ത് ഒത്തുകൂടി. നാലു ഡിവിഷനുകളിലായി പഠിച്ച നൂറ്റിമൂന്നു പേരാണ് തിരികെ 80മെഗാ സംഗമത്തിൽ പഴയ ഓർമ്മകൾ അയവിറക്കി ഒരുമിച്ചു കൂടിയത്. പ്രസിദ്ധ സാഹിത്യകാരൻ കെ. പി. രാമനുണ്ണി സംഗമം ഉത്ഘാടനം ചെയ്തു.

സംഗമത്തിന്റെ ഓർമ്മക്കായി സോവനീർ പ്രകാശനം ചെയ്തു. അന്ന് വിദ്യ പകർന്നു തന്ന പത്തു അധ്യാപകരെ വിദ്യാർത്ഥികൾ ആദരിച്ചു. അധ്യാപകരായ മൂസ, കെ ടി ഉണ്ണിമോയി, അലിക്കുട്ടി, കെ സി സി അബ്ദുല്ല, എ എം അബ്ദുല്ല, അഹമ്മദ്, അബ്ദുൽകരീം, സുബൈദ, സാലിം, എം സി മാമു എന്നിവർ പഴയ കാല അനുഭവങ്ങൾ ഓർത്തെടുത്തു. നാടകം, ഒപ്പന, സംഘഗാനം തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. കമ്പവലി മത്സരം ആവേശം വിതറി.സ്കൂൾ പ്രിൻസിപ്പൽ ഒ ശരീഫുദ്ധീൻ, ഹെഡ് മാസ്റ്റർ മുഹമ്മദ് അലി എന്നിവരും വിദ്യാർത്ഥികളെ പ്രതിനിധീകരിച്ചു കെ അബ്ദുലത്തീഫ്, ഉമർ പുതിയോട്ടിൽ, ഡോ കെ സലീം,ശരീഫ് കെ വി, മെഹറുന്നിസ ഇ പി, നാദിറ എ എം, റസിയ ചാലക്കൽ തുടങ്ങിയവരും സംസാരിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

spot_img

Related Articles

Latest news