MES മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ മാസ്റ്റർ മൈൻ്റ് ഓൺലൈൻ ക്വിസ് മത്സരം അവസാനിച്ചു.

റിയാദ്: കഴിഞ്ഞ ഒന്നര മാസത്തോളമായി നടന്ന് വന്നിരുന്ന ഓൺലൈൻ വാട്സ് ആപ്പ് ക്വിസ് മത്സരം കോളേജ് അലുംനി അംഗങ്ങളുടെയും കുടുംബങ്ങളുടെയും സജീവ സാന്നിദ്ധ്യമായിരുന്നു ഉണ്ടായിരുന്നത്. മത്സരത്തിൻ്റെ ഫൈനൽ റൗണ്ടിൽ ഹർഷദ് എം.ടി, ഒന്നും സുബൈദ മാഞ്ചേരി രണ്ടും മുജീബ് പള്ളിശ്ശേരി മൂന്നും സ്ഥാനങ്ങൾ നേടി വിജയിച്ചു.

അലുംനി വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ കൃത്യമായ നിബന്ധനകളോട് കൂടിയാണ് കഴിഞ്ഞ ഒന്നരമാസമായി മത്സരങ്ങൾ നടന്ന് കൊണ്ടിരുന്നത്. പ്രത്യേഗ ജൂറി അംഗങ്ങൾ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാത്രി ഒൻപത് മണിക്കാണ് ദിവസവും മത്സരങ്ങൾ നടത്തിയത്. ഒരു ദിവസം ഒരു ചോദ്യം ഒരു മിനുട്ട് കൊണ്ട് ഉത്തരം എന്നതായിരുന്നു മത്സരത്തിൻ്റെ പ്രധാന നിബന്ധന. അംഗങ്ങളിലെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച ക്വിസ് മത്സരത്തിൽ
കേരള ചരിത്രം, സാഹിത്യം, കായികം, ഖത്തർ ലോകകപ്പ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളായിരുന്നു ഉൾപ്പെടുത്തിയിരുന്നത്.

വളരെ ആവേശകരവും അതിലേറെ വിത്യസ്തവുമായിരുന്ന ഈ ഇൻഫോ-ടെയിൻമന്റ്‌ മത്സരത്തിൽ വലിയൊരു വിഭാഗം മെമ്പർമാരും ആവേശത്തോടെ പങ്കെടുത്തു.

ക്വിസ് ജൂറി അംഗങ്ങളായ മൻസൂർ ബാബു നിലമ്പൂർ, ബഷീർ ടി.പി, റിയാസ് വണ്ടൂർ തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു. മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്റർ പ്രസിഡൻ്റ് അമീർ പട്ടണത്ത്, ജനറൽ സെക്രട്ടറി അബൂബക്കർ മഞ്ചേരി ട്രഷറർ സഫീർ തലാപ്പിൽ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനദാനം അലുംനിയുടെ പൊതു പരിപാടിയിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

spot_img

Related Articles

Latest news