സാമൂഹിക ഉത്ഥാനത്തെ നിർണയിക്കുന്നത് അവരിലെ വിദ്യാഭ്യാസ പുരോഗതി – സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി

ദമ്മാം : സാമൂഹിക പുരോഗതിയെ നിർണയിക്കുന്നത് അവരിലെ വിദ്യാഭാസ രംഗത്തെ ഉണർവാണെന്നും മുസ്‌ലിം കേരളത്തെ വ്യതിരിക്തമാക്കുന്ന പ്രധാന ഘടകം ഈ യാഥാർഥ്യമാണെന്നും കേരളം മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ പറഞ്ഞു. മുസ്‌ലിം സമൂഹം ഈ രംഗത്ത് നിശ്ശബ്ദമായി നേടിയ നേട്ടം വളരെ വലുതാണ്. അതേസമയം വിദ്യാഭ്യാസത്തിന്റെ മറവിൽ നടക്കുന്ന ഒളിച്ചുകടത്തലുകൾ മനുഷ്യന്റെ പാരസ്പര്യത്തെ തന്നെ റദ്ദ് ചെയ്യും. പാരമ്പര്യ ഇസ്‌ലാമിനെതിരെ കടന്നുകയറാൻ പുതിയവാദക്കാരും ഇന്ത്യയുടെ വൈവിധ്യത്തിനെതിരെ ഫാഷിസ്റ്റുകളും ദുരുപയോഗിച്ചത് വിദ്യാഭ്യാസത്തെയും ചരിത്രത്തെയും ആണ്. വ്യക്തി സ്വാതന്ത്ര്യത്തെ മുൻ നിർത്തിയുള്ള സാംസ്‌കാരിക അധിനിവേശങ്ങൾ ഒട്ടും പുരോഗമനപരമല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പണ്ഡിതരുടെ നേതൃത്വത്തിൽ മുസ്‌ലിം സമൂഹം സുശക്തരാണ്. അവരിലെ ബഹുസ്വരതയെയും പൗരബോധത്തെയും കളങ്കപ്പെടുത്തുക സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദമ്മാം സെൻട്രൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷന്ൻ കമ്മിറ്റി ദമ്മാം അൽ റയ്യാൻ ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐസിഎഫ് ദമ്മാം സെൻട്രൽ പ്രസിഡന്റ് എം കെ അഹമ്മദ് നിസാമി ഇരിങ്ങല്ലൂരിന്റെ അധ്യക്ഷതയിൽ ഇന്റർനാഷണൽ മീഡിയ ആൻഡ് പബ്ലിക്കേഷൻ സെക്രട്ടറി സലിം പാലച്ചിറ ഉദ്ഘാടനം ചെയ്തു. ആർഎസ് സി ദമ്മാം സോൺ ചെയർമാൻ സയ്യിദ് സഫുവാൻ തങ്ങൾ പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകി.കർണാടക കൾച്ചറൽ ഫൗണ്ടേഷൻ പ്രസിഡണ്ട് ഫാറൂഖ് മുസ്ലിയാർ, ആർ എസ് സി സൗദി നാഷണൽ സെക്രട്ടറി റൗഫ് പാലേരി എന്നിവർ ആശംസകൾ നേർന്നു.

ദമാമിലെ മത സാംസ്കാരിക രംഗത്തെ പ്രമുഖർക്ക് പുറമേ ബിസിനസ് മേഖലയിലെ നിരവധി പേർ സംഗമത്തിൽ സംബന്ധിച്ചിരുന്നു. അബൂബക്കർ ഹാജി റൈസ്കോ, സമീർ ചാലിശ്ശേരി, മുഹമ്മദ് ഖുറൈശി, നൗഷാദ് മുതുകുർശി, നാസർ ഹാജി, കാദർ ഹാജി, കോയ ഹാജി, ഹംസ വല്ലപ്പുഴ, അസീസ് മുസ്ലിയാർ, നസീർ കാശിപ്പട്ട, ഹസ്സൻ ഹാജി, റഷീദ് ഹാജി എന്നീ പ്രമുഖർക്ക് പുറമേ, കേരള മുസ്ലിം ജമാഅത്തിന്റെ നേതാക്കളായ റഷീദ് മുസ്ലിയാർ ആയഞ്ചേരി, അഫ്സൽ മാഷ് കൊളാരി, സയ്യിദ് ജുനൈദ് തങ്ങൾ, സയ്യിദ് മുഹമ്മദ് ഷാഫി എന്നിവരും, ദമ്മാമിലെ ഐസിഎഫ്,ആർഎസ് സി,കെ സി എഫ് നേതാക്കളും പങ്കെടുത്തു. സെക്രട്ടറി അബ്ബാസ് തെന്നല സ്വാഗതവും ഓർഗനൈസേഷൻ സെക്രട്ടറി ഹംസ എളാട് നന്ദിയും രേഖപ്പെടുത്തി.

spot_img

Related Articles

Latest news