പൊള്ളുന്ന വില; സംസ്ഥാനത്ത് ഇറച്ചിക്കോഴി വില 300ലേക്ക്

കോഴിക്കോട്: കോഴിത്തീറ്റയുടെ വില വർധിച്ചതോടെ കോഴി വിലയും കുത്തനെ കൂടി. ഒരാഴ്ച‌ കൊണ്ട് 80 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു കിലോ കോഴി ഇറച്ചിക്ക് 300നടുത്തെത്തി. കോഴിമുട്ടയുടെ വിലയും ഉയർന്നു. മുട്ടയ്ക്ക് 8.50 ആയി.

ബീഫിന്റെ വിലയും കൂടിയിട്ടുണ്ട്. വിവിധ ജില്ലകളിൽ 450 മുതൽ 500 രൂപവരെയെത്തി പോത്തിറച്ചി വില. ചിലയിടങ്ങളിൽ 510 രൂപയാണ് കിലോയ്ക്ക് വില. മലയാളികളുടെ പ്രിയപ്പെട്ട മീനായ മത്തിയുടെ വിലയും വർധിച്ചിട്ടുണ്ട്. ട്രോളിങ് നിരോധവും മത്സ്യലഭ്യതയിലെ കുറവുമാണ് മത്തി ഉൾപ്പെടെയുള്ള മത്സ്യങ്ങളുടെ വില വർധിക്കാൻ കാരണം.

spot_img

Related Articles

Latest news