സമൂഹമനസ്സിൽ മായാത്ത ഓർമയായി സലാം നടുക്കണ്ടി;അനുശോചിച്ച് കാരശ്ശേരി പൗരാവലി

കാരശ്ശേരി: സാമൂഹിക-വിദ്യാഭ്യാസ-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പ്രമുഖ സാമൂഹിക പ്രവർത്തകനും സംഘാടകനും അധ്യാപകനും ഗുരുശ്രേഷ്ഠ അവാർഡ് ജേതാവുമായ സലാം നടുക്കണ്ടിയുടെ നിര്യാണത്തിൽ കാരശ്ശേരി പൗരാവലി അനുശോചനയോഗം സംഘടിപ്പിച്ചു. സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പിത ജീവിതവും പൊതുപ്രവർത്തന രംഗത്തെ നിസ്വാർഥ സേവനങ്ങളും അനുസ്മരിച്ചുകൊണ്ടായിരുന്നു യോഗം.

കാരശ്ശേരി അങ്ങാടിയിൽ നടന്ന അനുശോചനയോഗത്തിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ അധ്യക്ഷത വഹിച്ചു. പി. കെ. സി. മുഹമ്മദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സലാം നടുക്കണ്ടി വിദ്യാഭ്യാസം, സാമൂഹിക പ്രവർത്തനം, ജീവകാരുണ്യ സേവനം, പൊതുസംഘടനാ രംഗം എന്നിവയിൽ നൽകിയ വിലപ്പെട്ട സംഭാവനകൾ യോഗത്തിൽ അനുസ്മരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ലാളിത്യവും മാനവിക മൂല്യങ്ങളും യുവതലമുറയ്ക്ക് എന്നും പ്രചോദനമാണെന്നും അദ്ദേഹത്തിന്റെ വേർപാട് കാരശ്ശേരിക്ക് നികത്താനാകാത്ത നഷ്ടമാണെന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ജില്ലാ പഞ്ചായത്ത് അംഗം മിസ്അബ് കീഴരിയൂർ, സി. പി. ചെറിയ മുഹമ്മദ്, എം. ടി. അഷ്റഫ്, സി. അബ്ദുറഹിമാൻ, ഒ. സി. മുഹമ്മദ്, മുഹമ്മദ് കക്കാട്, ദാസൻ കൊടിയത്തൂർ, യൂനുസ് പുത്തലത്ത്, പി. ടി. സി. മുഹമ്മദ്, ടി. സുജേഷ്, വി. പി. ശിഹാബ്, അഷ്റഫ് ചാലിൽ, പി. ടി. ശരീഫ്, പി. കെ. റഹ്മത്തുള്ള, എൻ. പി. കാസിം, കെ. ഇ. അബ്ദുറസാഖ്, വിനോദ് പുത്രശ്ശേരി, കെ. പി. ഇമ്പിച്ചാലി, ഇ. കെ. സലാം, അബ്ദുൾ നാസർ ചീപ്പാൻകുഴി, റിയാസ് കക്കാട്, സാദിക്കലി പാറക്കൽ, അബ്ദുറഹിമാൻ മഞ്ചറ, അഷ്റഫ് നെടുങ്കണ്ടത്തിൽ, കെ. പി. അബ്ദുറഷീദ്, കെ. അബ്ദുറഹ്മാൻ കക്കാട്, എ. എം. സലാം എന്നിവർ അനുശോചന പ്രഭാഷണങ്ങൾ നടത്തി.

spot_img

Related Articles

Latest news