രണ്ടര വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി; ആവശ്യപ്പെട്ടത് 20 ലക്ഷം

ക്നൗ : ഗാസിയാബാദില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടര വയസ്സുള്ള കുട്ടിയെ 20 മണിക്കൂറിനുള്ളില്‍ പോലീസ് കണ്ടെത്തി.

 

വിജയനഗറില്‍ നിന്നുള്ള സംഘമാണ് അഥര്‍വ എന്ന കുട്ടിയെ നവംബര്‍ എട്ടിന് ആറ് മണിയോടെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയവര്‍ കുട്ടിയുടെ കുടുംബത്തോട് മോചനദ്രവ്യമായി 20 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. കുട്ടിയെ കണ്ടെത്താന്‍ ഗാസിയാബാദ് പോലീസ് മൂന്ന് ടീമുകളെ നിയോഗിച്ചു. കുട്ടിയെ കണ്ടെത്താനുള്ള ഓപ്പറേഷനില്‍ നിരവധി പോലീസുകാരും ഉള്‍പ്പെട്ടിരുന്നു . ക്യാപ്റ്റന്‍ മുനിരാജ് എന്ന പോലീസ് ഓഫീസര്‍ക്കായിരുന്നു ഓപ്പറേഷന്‍ ചുമതല.

മോചനദ്രവ്യം ആവശ്യപ്പെട്ട് വന്ന ഫോണ്‍കോളുകളില്‍ നിന്ന് തട്ടിക്കൊണ്ടുപോയവരുടെ ഒളിത്താവളം പോലീസ് നിരീക്ഷണ സംഘം കണ്ടെത്തി. പിന്നീട് ഈ ഒളിത്താവളം പോലീസ് വളഞ്ഞു.

എന്നാല്‍ ഇതിനിടെ പോലീസിന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തു. പോലീസും തിരികെ വെടിയുതിര്‍ത്തതോടെ അക്രമികളില്‍ ഒരാളുടെ കാലിന് വെടിയേറ്റു. ഇതിന് പിന്നാലെയാണ് സണ്ണി എന്ന മുഖ്യ പ്രതിയേയും കൂട്ടാളി രാംശരനെയും അറസ്റ്റ് ചെയ്തത്.

പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ദേവ് പ്രതാപിനും വെടിവെപ്പില്‍ പരിക്കേറ്റു. തട്ടിക്കൊണ്ടുപോയവരില്‍ നിന്നും കുട്ടിയെ സുരക്ഷിതമായി വീണ്ടെടുത്തു. മോഷ്ടിച്ച ബൈക്ക്, പിസ്റ്റള്‍, ഒരു മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്.

spot_img

Related Articles

Latest news