ബെയ്ജിംഗ്: ചൈനയുടെ ടിയാന്‍വെന്‍-1 ചൊവ്വാ പദ്ധതിയുടെ ഭാഗമായ റോവര്‍ ചൊവ്വയില്‍ സോഫ്ട് ലാന്‍ഡിംഗ് നടത്തി. ഇതോടെ ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വയില്‍ സോഫ്ട് ലാന്‍ഡിംഗ് നടത്തുന്ന രാജ്യമായി ചൈന.
നാസയുടെ ചൊവ്വാ ദൗത്യ പേടകം പെഴ്സിവീയറന്‍സ് ചൊവ്വയിലിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ചൈനയും ചൊവ്വാ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമുദ്രം ആയിരുന്നുന്നെന്ന് അനുമാനിക്കുന്ന ഉട്ടോപ്യ പ്ലാനീഷ്യയിലാണ് ചൈനീസ് പേടകം ഇറങ്ങിയത്. പാരച്യൂട്ടിലാണ് സുറോങ് റോവര്‍ ചൊവ്വ തൊട്ടത്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ടിയാന്‍വെന്‍ – 1 വിക്ഷേപിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ടിയാന്‍വെന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയിരുന്നു. മൂന്ന് മാസത്തെ ദൗത്യ കാലാവധി ആണ് റോവറിന് നല്‍കിയിരിക്കുന്നത്. 240 കിലോഗ്രാം ഭാരമുള്ള ഷുറോംഗ് റോവറില്‍ പനോരമിക് – മള്‍ട്ടിസ്പെക്ട്രല്‍ കാമറകളും പാറകളുടെ ഘടന പഠിക്കാനുള്ള ഉപകരണങ്ങളുമുണ്ട്.
പരമ്പരാഗത ചൈനീസ് വിശ്വാസമനുസരിച്ച് അഗ്നിയുടെയും യുദ്ധത്തിന്റെയും ദേവനായ “ഷുറോംഗി’ന്റെ പേരാണ് റോവറിന് നല്‍കിയിരിക്കുന്നത്.