മനാമ: കോട്ടയം നേറ്റീവ്ബാള്‍ അസോസിയേഷന്‍ ബഹ്റൈന്‍ സംഘടിപ്പിച്ച നാടന്‍ പന്തുകളി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ മീനടം ടീമിനെ പരാജയപ്പെടുത്തി ചിങ്ങവനം ടീം ജേതാക്കളായി.
വിജയികള്‍ക്ക് ജെയിംസ് കുരിയാക്കോസ് മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിയും 250 ഡോളര്‍ കാഷ് പ്രൈസും മെഡലുകളും സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാര്‍ക്ക് തെക്കേപ്പറമ്ബില്‍ പുന്നൂസ് മെമ്മോറിയല്‍ ട്രോഫിയും 150 ഡോളര്‍ കാഷ് അവാര്‍ഡും മെഡലുകളും സമ്മാനിച്ചു. വ്യക്തിഗത ചാമ്ബ്യന്മാര്‍ക്കുള്ള എവര്‍റോളിങ് ട്രോഫികളും നല്‍കി.
ബി.എം.സി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഇന്ത്യന്‍ സ്കൂള്‍ വൈസ് ചെയര്‍മാന്‍ ജയഫര്‍ മദനി, ബഹ്റൈന്‍ പ്രതിഭ പ്രസിഡന്റ് ജോയി വെട്ടിയാടന്‍, ഒ.ഐ.സി.സി ഗ്ലോബല്‍ സെക്രട്ടറി രാജു കല്ലുംപുറം, ബഹ്റൈന്‍ പ്രതിഭ സെക്രട്ടറി പ്രദീപ് പത്തേരി, ഷിഫ അല്‍ജസീറ പ്രതിനിധി മുഹമ്മദ് ഷഹീര്‍, ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, കോട്ടയം ജില്ല പ്രവാസി ഫോറം പ്രസിഡന്റ് ബോബി പാറയില്‍, മണിക്കുട്ടന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മേള കലാരത്നം അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷ് കൈലാസിനെ ചടങ്ങില്‍ ആദരിച്ചു.
ചെയര്‍മാന്‍ രഞ്ജിത്ത് കുരുവിള, പ്രസിഡന്റ് ഷോണ്‍ പുന്നൂസ്, സെക്രട്ടറി മോബി കുരിയാക്കോസ്, വൈസ് പ്രസിഡന്റ് നിബു തോമസ്, ജോ. സെക്രട്ടറി ബിജോയ് കുര്യാക്കോസ്, ട്രഷറര്‍ വിഷ്ണു, ജോ. ട്രഷറര്‍ ആശിഷ്, എക്സിക്യൂട്ടിവ് പ്രതിനിധികളായ വിനു, രൂപേഷ്, മാത്യു, ഡെല്‍ഫിന്‍ എന്നിവര്‍ പങ്കെടുത്തു.