ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ക്രിസ്മസ് ആഘോഷത്തില്‍ ലോകം.

 

സ്നേഹത്തി‍ന്‍െറയും സമാധാനത്തി‍ന്‍െറയും പ്രത്യാശയുടെയും സന്ദേശവുമായാണ് ലോകമെമ്ബാടുമുള്ള ജനത ക്രിസ്മസ് ആഘോഷമാക്കുന്നത്.

തിരുപ്പിറവി ശുശ്രൂഷകള്‍ക്കായി ലോകമെമ്ബാടും വിശ്വാസികള്‍ ദേവാലയങ്ങളില്‍ ഒത്തുചേര്‍ന്നു.

നന്മയുടെയും സ്നേഹത്തിന്റെയും സന്ദേശം പങ്കുവെച്ച്‌ ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന അടക്കമുള്ള പ്രാര്‍ത്ഥനാ ശുശ്രൂക്ഷകള്‍ നടന്നു. വിവിധ ക്രൈസ്തവ സഭാ തലവന്‍മാര്‍ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ദേവാലയങ്ങളില്‍ പ്രത്യേക പാതിരാ കുര്‍ബാനകളും തിരുപ്പിറവി ചടങ്ങുകളും നടന്നു.

 

 

spot_img

Related Articles

Latest news