കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിനിടെ സംഘര്‍ഷം; പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു, കര്‍ഷകരെയും ട്രക്കുകളെയും കസ്റ്റഡിയിലെടുത്തു

പഞ്ചാബ്: കേന്ദ്ര സർക്കാരിനെതിരെയുള്ള കർഷകരുടെ ഡല്‍ഹി ചലോ മാർച്ചിനിടെ സംഘർഷം. സമാധാനപരമായി മുന്നോട്ട് നീങ്ങിയ മാർച്ചിനിടെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

പഞ്ചാബ് – ഹരിയാന അതിർത്തിയില്‍ ആണ് സംഘർഷം. കർഷകരുടെ ട്രക്കുകള്‍ കസ്റ്റഡിയിലെടുത്തു. കാല്‍നടയായി നീങ്ങിയ കർഷകരെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ സമരത്തില്‍ നിന്നും പിന്നോട്ടില്ല എന്നാണ് കർഷകർ പറയുന്നത്.

കേന്ദ്ര മന്ത്രിമാരുമായി ചണ്ഡീഗഢില്‍ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നു സമരം തുടരുമെന്നു കർഷക സംഘടനകള്‍ വ്യക്തമാക്കി. താങ്ങു വില അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനം ആകാത്തതിനെ തുടർന്നാണ് ചർച്ച പരാജയപ്പെട്ടത്. താങ്ങുവില നിയമപരമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

സംയുക്ത കിസാൻ മോർച്ചയടക്കം 200ഓളം കർഷക സംഘടനകളാണ് സമരം പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാർ എപ്പോള്‍ വിളിച്ചാലും ചർച്ചയ്ക്ക് തയ്യാറാണെന്നു കർഷക സംഘടനകള്‍ വ്യക്തമാക്കി. വിഷയം ചർച്ചയിലൂടെ തീർക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് സർക്കാർ നിലപാട്.

മാർച്ചിനെ നേരിടാൻ ഹരിയാന- ഡല്‍ഹി അതിർത്തിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് നിരോധനവുമുണ്ട്. പഞ്ചാബില്‍ നിന്നു ഹരിയാനയിലേക്ക് കർഷകർ കടക്കാതിരിക്കാൻ അതിർത്തികള്‍ പൊലീസ് ബാരിക്കേഡും കോണ്‍ക്രീറ്റ് ബ്ലോക്കുകളും വച്ച്‌ അടച്ചിട്ടുണ്ട്.

spot_img

Related Articles

Latest news