സൗദി സ്ഥാപക ദിനം; ഫെബ്രുവരി 22-ന് പൊതു അവധി

റിയാദ്:സൗദി അറേബ്യയുടെ സ്ഥാപക ദിനം ആചരിക്കുന്ന ഫെബ്രുവരി 22-ന് പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും പൊതു അവധിയായിരിക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു.പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സൗദി അറേബ്യയുടെ ചരിത്രത്തോടുള്ള ആദരവ് മുൻനിർത്തിയും, സൗദി ജനതയുടെ ഹൃദയങ്ങളില്‍ സ്ഥാപക ദിനത്തെക്കുറിച്ചുള്ള ഓർമ്മകള്‍ ഉണർത്തുന്നതിനുമായാണ് ഈ അവധി. അവധിയ്ക്ക് ശേഷം സ്ഥാപനങ്ങളുടെ പ്രവർത്തനം 2024 ഫെബ്രുവരി 25, ഞായറാഴ്ച പുനരാരംഭിക്കുന്നതാണ്.

എല്ലാ വർഷവും ഫെബ്രുവരി 22 രാജ്യത്തിന്റെ സ്ഥാപക ദിനമായി ആചരിക്കാൻ തീരുമാനിച്ച്‌ കൊണ്ട് സൗദി ഭരണാധികാരി 2022 ജനുവരി 27-ന് ഉത്തരവ് പുറത്തിറക്കിയിരുന്നു. എല്ലാ വർഷവും ഫെബ്രുവരി 22-ന് പൊതു അവധി നല്‍കുമെന്നും ഈ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

spot_img

Related Articles

Latest news