ഒമാനില്‍ ശക്തമായ മഴ; ഒഴുക്കില്‍പ്പെട്ട മൂന്നു കുട്ടികളുടെ മൃതദേഹം കണ്ടെത്തി.

ഒമാനില്‍ ശക്തമായ മഴ തുടരുന്നു. വാദികള്‍ നിറഞ്ഞൊഴുകി. റുസ്താഖിലെ വാദി ബനീ ഗാഫിറില്‍ മൂന്നു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.ഇന്നലെ ഉച്ചയോടെയാണ് കുട്ടികള്‍ ഒഴുക്കില്‍പെടുന്നത്. ഇവര്‍ക്കായുള്ള തിരച്ചിലിനിടെ മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.

വിവിധ ഗവര്‍ണറേറ്റുകളിലായി വാദിയില്‍ അകപ്പെട്ട കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ രക്ഷപ്പെടുത്തുകയും ചെയ്തു. രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും മഴ തുടരുകയാണ്. ഇന്നലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് മഴ ലഭിച്ചു. നിലയ്ക്കാതെ മഴ പെയ്തതോടെ താപനിലയും കുത്തനെ താഴ്ന്നു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. സ്‌കൂളുകള്‍ക്കും അവധി നല്‍കിയിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ഇന്നും (ചൊവ്വ) അവധി പ്രഖ്യാപിച്ചു. അതേസമയം, അല്‍ വുസ്തയിലും ദോഫാറിലും സ്‌കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

വിപണിയില്‍ ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെ അവശ്യ സാധനങ്ങള്‍ ലഭ്യമാണെന്നും ദീര്‍ഘകാലത്തേക്കുള്ള ശേഖരം നിലവിലുണ്ടെന്നും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. നിലവിലെ സാഹചര്യം മുതലെടുത്ത് ഭക്ഷ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗവും മുന്നറിയിപ്പ് നല്‍കി. വിലയുയര്‍ത്തുന്നത് അടക്കമുള്ള ഏത് നിയമലംഘനവും ഗുരുതരമായാണ് ഇതിനായി പ്രത്യേകം സംഘത്തെ നിയമിച്ചിട്ടുണ്ട്. രാവിലെയും വൈകുന്നേരവും പരിശോധന നടത്താന്‍ പ്രത്യേക സംഘങ്ങളുണ്ടാകും.

spot_img

Related Articles

Latest news