മുഖ്യമന്ത്രിയുടെ ആശയ സംവാദം 13 ന് കണ്ണൂരില്‍

നവകേരളം- യുവകേരളം- ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളത്തിലെ സര്‍വ്വകലാശാല വിദ്യാര്‍ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ആശയസംവാദ പരിപാടി ഫെബ്രുവരി 13 ന് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടക്കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ഥി പ്രതിഭകള്‍ പരിപാടിയില്‍ പങ്കെടുക്കും. 200 പേര്‍ നേരിട്ടും മറ്റുള്ളവര്‍ ഓണ്‍ലൈനായും സംവാദത്തിന്റെ ഭാഗമാകും. കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് പുറമെ കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാല, വെറ്ററിനറി സര്‍വ്വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും സംവാദത്തില്‍ പങ്കെടുക്കും.

കണ്ണൂരിന് പുറമെ സംസ്ഥാനത്തെ അഞ്ച് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ മുഖ്യമന്ത്രിയുടെ സംവാദ പരിപാടി നടക്കും. ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി എങ്ങനെയായിരിക്കണം എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ നിര്‍ദ്ദേശം സമര്‍പ്പിക്കും. വീണാ ജോര്‍ജ്ജ് എംഎല്‍എ, ജോണ്‍ ബ്രിട്ടാസ്, അഭിലാഷ് മോഹന്‍, നികേഷ് കുമാര്‍, ജി എസ് പ്രദീപ് തുടങ്ങിയ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ പരിപാടിയില്‍ അവതാരകരായെത്തും. ജി എസ് പ്രദീപിന്റെ ഇന്‍സ്പയര്‍ കേരള എന്ന പ്രത്യേക ഷോയും പരിപാടിയുടെ ഭാഗമായി അരങ്ങേറും.

 

Media wings:

spot_img

Related Articles

Latest news