തലമുറകളുടെ സംഗമം 20 ന്

 

എസ് എഫ് ഐ രൂപീകരണത്തിന്റെ അമ്പതാം വാർഷികത്തിൻറെ ഭാഗമായി ബ്രെണ്ണൻ കോളേജിൽ തലമുറകളുടെ സംഗമം സംഘടിപ്പിക്കുന്നു. പഴയകാല സംഘടന പ്രവർത്തകരുടെ സംഗമം ഫെബ്രുവരി 20 ന് വൈകുന്നേരം അഞ്ചിന് ബ്രെണ്ണൻ കോളേജിൽ വെച്ച് നടക്കും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.

സിപിഐഎം പിണറായി ഏരിയ സെക്രട്ടറി കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. എൻ കെ രവി അധ്യക്ഷനായി. ടി അനിൽ, പി എം അഖിൽ, എ അമൽ, കെ നിവേദ്, കെ അനുശ്രീ, കെ ആദർശ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി അ നിൽ (ചെയർമാൻ), അമൽ (കൺവീനർ)

 

Media wings: kannoor

spot_img

Related Articles

Latest news