ജിദ്ദ: മക്ക നഗരവീഥികളെ ആകര്‍ഷകമാക്കാന്‍ ഇരുവശങ്ങളിലെയും ചുവരുകളില്‍ അറബി കാലിഗ്രഫിയുടെ വര്‍ണശബളിമ. മക്ക മുനിസിപ്പാലിറ്റിയാണ് അറബി അക്ഷര കലാവേലയുടെ കടുംനിറങ്ങളാല്‍ ചുവരുകളെ മനോഹരമാക്കുന്ന പദ്ധതിക്കു തുടക്കമിട്ടത്.
വിവിധ രൂപങ്ങളും ശൈലികളുമുള്ള ചുവര്‍ചിത്രങ്ങള്‍ സന്ദര്‍ശകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. ഹറമിലേക്കുള്ള മഹ്ബാസ് അല്‍ജിന്നിലെ കിങ് അബ്ദുല്‍ അസീസ് റോഡിന്റെ വശങ്ങളിലെ ചുവരുകളിലാണ് ആദ്യഘട്ടത്തില്‍ അലങ്കാരപ്പണി പൂര്‍ത്തിയാക്കിയത്.നഗരം സൗന്ദര്യവത്കരിക്കുന്നതിനാണ് ഇത്തരമൊരു പദ്ധതിയുമായി മുനിസിപ്പാലിറ്റി മുന്നോട്ടുപോകുന്നത്. അറബ്, ഇസ്ലാമിക നാഗരികതയുടെ പ്രധാനപ്പെട്ട കലാരൂപമാണ് അറബി കാലിഗ്രഫി. അതിനെ തനിമ നഷ്ടപ്പെടാതെ നിലനിര്‍ത്തുകയും ലോകത്തിന് പരിചയപ്പെടുത്തുകയുമാണ് ലക്ഷ്യം.