അമിത അളവില്‍ അനസ്തേഷ്യ നല്‍കി: ഒന്നേകാൽ വർഷം അബോധാവസ്ഥയിലായ യുവതിയുടെ മരണത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി ഭര്‍ത്താവ്

വയനാട്:ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണവുമായി ഭർത്താവ് രംഗത്ത്.വയനാട് നടവയല്‍ ചീങ്ങോട് വരിക്കാലയില്‍ ജെറില്‍ ജോസിന്റെ ഭാര്യ അഖില (28) ആണ് തിങ്കളാഴ്ച രാത്രി മരിച്ചത്. ശസ്ത്രക്രിയയ്ക്കിടെനല്‍കിയ അനസ്തേഷ്യയുടെ അളവ് കൂടിപ്പോയതാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് ഭർത്താവ് പറഞ്ഞു.

ഒന്നേകാൽ വർഷമായ് യുവതി അബോധാവസ്ഥയിൽ കിടന്നി രുന്നത്. ഹെർണിയ ശസ്ത്രക്രിയയ്ക്കായി കല്‍പറ്റ ലിയോ ആശുപത്രിയില്‍ 2023 മാർച്ച്‌ 18നാണ് അഖിലയെ പ്രവേശിപ്പിച്ചത്. സർജറി നടക്കുന്നതിനിടെ രോഗിക്ക് ബോധം വന്നതോടെ വീണ്ടും അനസ്തേഷ്യ നല്‍കുകയും ഓപ്പറേഷൻ പൂർത്തീകരിക്കുകയും ചെയ്തു. എന്നാല്‍ യുവതി അബോധാവസ്ഥയില്‍ തുടരുകയായിരുന്നു. നിരന്തരം വിവിധ സ്വകാര്യ ആശുപത്രികളിലേക്ക് തുടർചികിത്സക്കായി കൊണ്ടുപോയെങ്കിലും മാറ്റമുണ്ടായില്ല. തുടർന്ന് തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയില്‍ പോസ്റ്റ്മോർട്ടം നടത്തി.

spot_img

Related Articles

Latest news