സൗദിയ എയർലൈൻസ് പുതിയ 105 വിമാനങ്ങൾ വാങ്ങുന്നു, 12 ബില്യൻ ഡോളറിന്റെ കറാറിൽ ഒപ്പുവച്ചു

റിയാദ്: പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിന് സൗദിയ എയർബസുമായി 12 ബില്യൻ ഡോളറിന്‍റെ കരാറുമായി സൗദിയ.ഇത്തരത്തിൽ 105 വിമാനങ്ങളാണ് വാങ്ങുന്നത്.റിയാദില്‍ നടക്കുന്ന ഫ്യൂച്ചർ ഏവിയേഷൻ ഫോറത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.നേരത്തെ വാങ്ങാൻ തീരുമാനിച്ച 80 വിമാനങ്ങള്‍ക്ക് പുറമെയാണ് പുതിയ 105 എണ്ണം വാങ്ങാനുള്ള കരാർ.

105 നാരോബോഡി ജെറ്റുകളാണ് വാങ്ങുന്നത്. സൗദിയുടെ 80 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടപാടാണ് ഈ കരാർ. 180 ലധികം പുതിയ വിമാനങ്ങള്‍ തങ്ങള്‍ക്ക് ആവശ്യമുണ്ടെന്നും, എന്നാല്‍ 2032ന് മുൻപ് നല്‍കാൻ വിമാന നിർമാണ കമ്പനിക്ക് സാധിക്കാത്തതിനാലാണ് എണ്ണം കുറച്ചതെന്നും സൗദി എയർലൈൻസ് അധികൃതർ വ്യക്തമാക്കി. ഓർഡർ ചെയ്ത വിമാനങ്ങള്‍ 2026 മുതല്‍ സൗദിയില്‍ എത്തി തുടങ്ങും.

spot_img

Related Articles

Latest news